Home State മാണി സി കാപ്പൻ എൻസിപിയിൽ നിന്ന് രാജിവച്ചു

മാണി സി കാപ്പൻ എൻസിപിയിൽ നിന്ന് രാജിവച്ചു

0

കോട്ടയം: മാണി സി കാപ്പൻ എൻസിപിയിൽ നിന്ന് രാജിവച്ചു. ഒപ്പം എട്ട് നേതാക്കളും രാജിവെച്ചതായി ടിപി പീതാബരൻ അറിയിച്ചു. അതേസമയം കാപ്പനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മാണി സി കാപ്പൻ പാലായിൽ സ്ഥാനാർഥിയാകുമെന്നും ചെന്നിത്തല പറഞ്ഞു.

പാലാ എൻസിപി വിട്ടുനൽകണമെന്ന എൽഡിഎഫ് നയം അധാർമ്മികമാണ്. ധാർമ്മികത ഉയർ‌ത്താൻ എൽഡിഎഫിന് അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മാണി സി. കാപ്പൻ്റെ നിലപാട് വഞ്ചനയായി കാണേണ്ടതില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് ടി.പി പീതാംബരൻ പറഞ്ഞു. ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എൽഡിഎഫിൽ തുടരുന്നത് ആശയപരമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും പീതാംബരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here