Home State മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് വിവാഹം മറന്നു; പ്രണയദിനത്തിൽ പ്രായം മറന്ന് പ്രണയ സാഫല്യം

മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് വിവാഹം മറന്നു; പ്രണയദിനത്തിൽ പ്രായം മറന്ന് പ്രണയ സാഫല്യം

0

അടൂർ: മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് വിവാഹം കഴിക്കാൻ മറന്നുപോയ രാജനും സരസ്വതിയും പ്രണയ ദിനത്തിൽ ഒന്നായി. പത്തനംതിട്ട അടൂരിലെ മഹാത്മ അഗതി മന്ദിരമാണ് വ്യത്യസ്തമായ ഒരു പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിച്ചത്. 58 കാരൻ രാജനും 65കാരി സരസ്വതിയും അഗതി മന്ദിരത്തിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയായിരുന്നു. അടൂർ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് അവർ വിവാഹിതരായത്.

മഹാമാരിക്കാലത്തെ ഈ പ്രണയദിനം അവർക്കൊരു പുതു ജീവിതത്തിന് തുടക്കമായി. തിരുച്ചിറപ്പള്ളിക്കാരൻ രാജനും അടൂർകാരി സരസ്വതിക്കും ഉള്ളിലെ പ്രണയം മൊട്ടിട്ടത് വാർദ്ധക്യത്തിലാണ്. മഹാത്മ അഗതി മന്ദിരത്തിലെ അടുക്കളയിൽ ആ പ്രണയം പൂത്തുലഞ്ഞു. തമിഴും മലയാളം ചേർന്ന ഭാഷയിൽ രാജൻ സ്നേഹം നൽകി.

സംസാരശേഷിയില്ലാത്ത സരസ്വതി ആംഗ്യങ്ങളിലുടെ ഹൃദയം കൈമാറി. ഒടുവിൽ വാർദ്ധക്യം ദാമ്പത്യത്തിന്റെ അവസാനമാണെന്ന് കരുതപ്പെടുന്നവർക്ക് മുന്നിൽ അവർ ഒന്നിക്കുകയാണ്. വിവാഹ സങ്കൽപ്പങ്ങൾക്ക് പൊതു സമൂഹം കൽപ്പിച്ചിരിക്കുന്ന ചട്ടങ്ങൾക്കെല്ലാമപ്പുറം.

നല്ല പ്രായത്തിൽ വിവാഹം കഴിക്കാതെ കുടുബത്തിന് വേണ്ടി പണിയെടുത്ത് ജീവിക്കാൻ മറന്നുപോയതാണ് ഇരുവരും. അന്നൊന്നും മനസിൽ പോലും കരുതിയിട്ടുണ്ടാവില്ല അവസാന നാളുകൾ അഗതി മന്ദിരത്തിലായിരിക്കുമെന്ന്. മഹാത്മ ജനസേവ കേന്ദ്രം സെക്രട്ടറി പ്രിഷീൽഡയും ചെയർമാൻ രാജേഷ് തിരുവല്ലയുമാണ് രാജനേയും സരസ്വതിയേയും ചേർത്തു നിർത്തിയത്. ഇനി രാജനും സരസ്വതിക്കും പുതിയ ജീവിതം.

LEAVE A REPLY

Please enter your comment!
Please enter your name here