ഉചി​ത​മാ​യ സ​മ​യ​ത്ത് ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി ന​ല്‍​കു​മെ​ന്ന് അമിത് ഷാ

ന്യൂഡെൽഹി : ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യന്തര മന്ത്രി അമിത്ഷാ. ലോ​ക്‌​സ​ഭ​യി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ പു​നഃ​സം​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് . ഈ ​ബി​ല്‍ കൊ​ണ്ടു​വ​ന്നാ​ല്‍ ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി ഒ​രി​ക്ക​ലും ല​ഭി​ക്കി​ല്ലെ​ന്ന് ചി​ല എം​പി​മാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു ഉ​ദ്ദേ​ശ്യം ഈ ​ബി​ല്ലി​ല്‍ ഇ​ല്ലെന്ന് അ​മി​ത് ഷാ ​ പറഞ്ഞു.

പദവി ലഭിക്കില്ലെന്ന് ബില്ലില്‍ എവിടേയും എഴുതിയിട്ടില്ല. എന്തുകൊണ്ടാണ് ചിലര്‍ മറിച്ചൊരു നിഗമനത്തിലേക്ക് എത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംസ്ഥാന പദവി നേടിയിട്ടുണ്ടല്ലോ?, മറ്റു അതിര്‍ത്തി പ്രദേശങ്ങള്‍ സംസ്ഥാന പദവി നേടിയിട്ടില്ലെ? പിന്നെ എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദ.ഗതി ബില്‍ 2021 ലോക്‌സഭയില്‍ പാസായി. 370-ാം വകുപ്പ് റദ്ദാക്കപ്പെടുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് നിങ്ങള്‍ ചോദിച്ചോളൂ. ഇപ്പോള്‍ 17 മാസമായി എന്താണ് ചെയ്തതെന്നതിന് കണക്കുകളുണ്ട്. അതിന് മുമ്പുള്ള 70 വര്‍ഷം ചെയ്തതിനും കണക്കുണ്ട്. എന്നാല്‍ തലമുറകളായി ഭരിക്കുന്നവര്‍ കണക്ക് ചോദിക്കാന്‍ പോലും യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.