Home National ശിവകാശിയിലെ പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

ശിവകാശിയിലെ പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

0

ചെന്നൈ: ശിവകാശിയിലെ സാത്തൂരിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ശിവകാശിക്ക് സമീപം സത്തൂറിലെ ഫാക്ടറിയിൽ ഇന്നലെ വൈകിട്ടോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പടക്ക നിർമ്മാണശാല പ്രവർത്തിച്ചതെന്നതടക്കം പരിശോധിക്കും.

ദുരന്തത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here