Home Politics ജെപി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായില്ല; ശോഭാ സുരേന്ദ്രന്‍ ഡെൽഹിലെത്തി പ്രധാനമന്ത്രിയെ കണ്ടു

ജെപി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായില്ല; ശോഭാ സുരേന്ദ്രന്‍ ഡെൽഹിലെത്തി പ്രധാനമന്ത്രിയെ കണ്ടു

0

ന്യൂഡെല്‍ഹി:.ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍. ഡെൽഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശോഭ ഇക്കാര്യം ഉന്നയിച്ചത്. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടത്.

നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു ശോഭയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here