Home Politics മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; പുതുമുഖങ്ങള്‍ക്ക് അവസരം നൽകുമെന്ന് കാനം

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; പുതുമുഖങ്ങള്‍ക്ക് അവസരം നൽകുമെന്ന് കാനം

0

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടന ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടി ചുമതല ഒഴിയണം.സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയില്ല. പുതിയ കക്ഷികള്‍ മുന്നണിയിലെത്തി വിപുലപ്പെടുമ്പോള്‍ സീറ്റുകള്‍ കുറയും. ഇത് സര്‍വസാധാരണമാണ്. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണ തീരുമാനത്തിന് ബാധകമല്ലെന്നും അദേഹം പറഞ്ഞു.

സീറ്റ് നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി. എന്‍സിപി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ എന്‍സിപി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം പ്രതികരിക്കുമെന്നും അദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here