Home State ശമ്പള – പെൻഷൻ പരിഷ്കരണത്തിന് 2019 ജൂലായ് ഒന്നു മുതൽ പ്രാബല്യം; മന്ത്രിസഭയുടെ അനുമതി

ശമ്പള – പെൻഷൻ പരിഷ്കരണത്തിന് 2019 ജൂലായ് ഒന്നു മുതൽ പ്രാബല്യം; മന്ത്രിസഭയുടെ അനുമതി

0

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം ശമ്പള-പെൻഷൻ പരിഷ്കരണത്തിന് 2019 ജൂലായ് ഒന്നു മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിഷ്കരിച്ച പെൻഷൻ 2021 ഏപ്രിൽ ഒന്ന് മുതൽ നൽകി തുടങ്ങും. പാർട്ട് ടൈം പെൻഷൻകാർക്കും ഇത് ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ രീതിയിൽ 30 വർഷത്തെ സേവന കാലത്തിന് മുഴുവൻ പെൻഷനും 10 വർഷത്തെ യോഗ്യതാ സേവന കാലത്തിന് ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും കൂടിയ അടിസ്ഥാന പെൻഷൻ 83,400 രൂപയായും ഉയർത്തും.

ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11,500 രൂപയായും കൂടിയ കുടുംബ പെൻഷൻ 50,040 രൂപയായി വർധിപ്പിക്കും. പെൻഷകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 500 രൂപയായി വർധിപ്പിക്കും. മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് വരെ ഈ അലവൻസ് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here