Home Covid-19 ഇന്ത്യയിൽ കൊറോണ മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം; 45 ശതമാനം രോഗികളും സംസ്ഥാനത്ത്

ഇന്ത്യയിൽ കൊറോണ മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം; 45 ശതമാനം രോഗികളും സംസ്ഥാനത്ത്

0

ന്യൂഡെൽഹി: ഇന്ത്യയിലെ കൊറോണ മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊറോണ മരണങ്ങളില്‍ 81 ശതമാനവും റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ഇന്ത്യയിൽ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 45 ശതമാനവും പേര്‍ കേരളത്തില്‍ നിന്നാണ്.

25 ശതമാനം പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ കൂടുതലും കേരളത്തില്‍ നിന്നാണ്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2515 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here