Home State കോട്ടയത്ത് 575 പേര്‍ക്ക് കൊറോണ ; 569 പേര്‍ക്ക് സമ്പര്‍ക്കം മുഖേന വൈറസ്ബാധ

കോട്ടയത്ത് 575 പേര്‍ക്ക് കൊറോണ ; 569 പേര്‍ക്ക് സമ്പര്‍ക്കം മുഖേന വൈറസ്ബാധ

0

കോട്ടയം: ജില്ലയില്‍ പുതിയതായി 575 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 254 പുരുഷന്‍മാരും 256 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

234 പേര്‍ രോഗമുക്തരായി. 4766 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 72674 പേര്‍ കൊറോണ ബാധിതരായി. 67620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16633 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 113, അയ്മനം- 50, ഏറ്റുമാനൂര്‍- 36, കറുകച്ചാല്‍- 23, വെച്ചൂര്‍- 20, മൂന്നിലവ്-15, അതിരമ്പുഴ, ചങ്ങനാശേരി- 14, കടുത്തുരുത്തി, പാലാ, മുളക്കുളം-13, കരൂര്‍-12

അയര്‍ക്കുന്നം-11, വൈക്കം, വാഴപ്പള്ളി, മുണ്ടക്കയം-10, വാഴൂര്‍, കുറിച്ചി-9, വിജയപുരം-8, പനച്ചിക്കാട്, പുതുപ്പള്ളി, മണര്‍കാട്, പാറത്തോട്, തൃക്കൊടിത്താനം-7

മാഞ്ഞൂര്‍, ഉദയനാപുരം, വെള്ളൂര്‍, ചിറക്കടവ്, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര-6, കാണക്കാരി, ടി.വി പുരം, തലയാഴം-5

എലിക്കുളം, ഭരണങ്ങാനം, ചെമ്പ്, ഉഴവൂര്‍, പായിപ്പാട്, കോരുത്തോട്-4, കിടങ്ങൂര്‍, തലപ്പലം, കല്ലറ, കങ്ങഴ, കടനാട്, മറവന്തുരുത്ത, നീണ്ടൂര്‍, കുമരകം, ഞീഴൂര്‍,
മാടപ്പള്ളി-3

കുറവിലങ്ങാട്, എരുമേലി, വെള്ളാവൂര്‍, പൂഞ്ഞാര്‍, മുത്തോലി, കൂരോപ്പട, വെളിയന്നൂര്‍, കാഞ്ഞിരപ്പള്ളി,മണിമല, രാമപുരം, ഈരാറ്റുപേട്ട-2

കൂട്ടിക്കല്‍, തിടനാട്, മീനച്ചില്‍, നെടുംകുന്നം, പള്ളിക്കത്തോട്, വാകത്താനം, പാമ്പാടി, കൊഴുവനാല്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി-1

LEAVE A REPLY

Please enter your comment!
Please enter your name here