തിരൂർ: ജില്ലാ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. വേഗത്തിൽ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തിരൂർ ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് ചാെവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെ തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തിരൂര്‍, പൊന്നാനി ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് എത്തിയാണ് തീയണച്ചത്. യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. സ്റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗീകമായി കത്തി നശിച്ചു.
പൊന്നാനി ഫയര്‍സ്റ്റേഷൻ ഓഫീസര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരൂര്‍ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ്കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.