Home State മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

0

മലപ്പുറം: മങ്കട വേരുംപിലാക്കലിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തിൽ ബസിലെ യാത്രക്കാർക്കും പരിക്കുണ്ട്. ഗുഡ്‌സ് ഓട്ടോ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സംഭവം കണ്ട സ്ഥലവാസികൾ അറിയിച്ചു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസിനടിയിൽ നിന്നും ഓട്ടോ പുറത്തെത്തിക്കാനായത്. മൂവരുടെയും മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരിൽ ഒരാളുടെ പോക്കറ്റിൽനിന്ന് മുക്കം അഗസ്ത്യമുഴി ഷിജു എന്നയാളുടെ ഡ്രൈവിങ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ പോക്കറ്റിൽനിന്ന് സുരേഷ്ബാബു എന്ന പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചു. മരിച്ചവർ മുക്കം സ്വദേശികളാണെന്നാണ് സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here