Home State വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലിടിച്ചു; ഒരാളെ കാണാതായി

വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലിടിച്ചു; ഒരാളെ കാണാതായി

0

തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ കപ്പൽ ബോട്ടിൽ ഇടിച്ച് ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടം. ഷാഹുൽ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഷാഹുൽ ഹമീദ് ഉൾപ്പെടെ മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ബോട്ടിന്റെ സൈഡിൽ ഇരുന്ന ഷാഹുൽ ഹമീദ് കപ്പൽ ഇടിച്ചതിനു പിന്നാലെ കടലിൽ വീഴുകയായിരുന്നു. ഏതു കപ്പലാണ് ബോട്ടിൽ ഇടിച്ചതെന്ന് കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട്. ‘അത്ഭുത മന്ത്രി’യെന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിന് കാര്യമായ തകരാർ സംഭവിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here