Home State ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുകൾ കേരളത്തിലും വരുന്നു

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുകൾ കേരളത്തിലും വരുന്നു

0

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുകൾ ഇനി കേരളത്തിലും. തമിഴ്നാട് ആസ്ഥാനമായ സ്വകാര്യ കമ്പനി സിയോൺ ചാർജിങ് ആണ് കേരളത്തിലേക്ക് എത്തുന്നതെന്നാണ് റിപോർട്ടുകൾ. കൊച്ചിയിലും വാളയാറിലുമാണ് കമ്പനി പുതിയ ചാർജിങ് സ്റ്റേഷനുകൾ തുറക്കുന്നത്.

ഓരോ 25 കിലോമീറ്ററിലും ഒരു ചാർജിങ് സ്റ്റേഷൻ എന്നാണ് കേന്ദ്രനയം. ഇതിനായി രാജ്യാന്തര അടിസ്ഥാനത്തിൽ കമ്പനികളിൽനിന്ന് താല്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ സിയോൺ ഇന്റർനാഷണൽ ഗ്രൂപിന്റെ ഉപകമ്ബനിയായ സിയോൺ ചാർജിങ് മുന്നോട്ട് വന്നത്.

സിയോൺ ചാർജിങ്ങിന്റെ ആദ്യ സ്റ്റേഷൻ സേലത്ത് തുറന്നത് കഴിഞ്ഞ ദിവസമായിരുന്നു. കോയമ്ബത്തൂരിലും തിരുപ്പൂരിലുമാണ് മറ്റു ചാർജിങ് സ്റ്റേഷനുകൾ. കൊച്ചി, ചെന്നൈ, ബെംഗളൂരു, മൈസൂരു, വാളയാർ, വില്ലുപുരം, കൃഷ്ണഗിരി, വെല്ലൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ വരാൻ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് വൈദ്യുതിബോർഡിന്റെ ഏഴ് ചാർജിങ് സ്റ്റേഷനുകളുണ്ട്. ഇനി 56 എണ്ണം കൂടി വരും. ഒരു കാർ ഫുൾ ചാർജ് ചെയ്യാൻ 20-40 മിനിട് മാത്രെമേ എടുക്കൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മൊബൈൽ ആപിൽ ചാർജിങ് സ്റ്റേഷൻ കണ്ടെത്താനും സമയം മുൻകൂട്ടി റിസർവ് ‌ചെയ്യാനും സൗകര്യമൊരുക്കിയിട്ടുമുണ്ട്. യൂണിറ്റിന് അഞ്ചുരൂപയാണ് കേരളത്തിൽ ഇ-ചാർജിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമിഷൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഭാവിയിൽ കുറഞ്ഞേക്കും. നിലവിൽ ഇ ചാർജിങ് സ്വകാര്യസംരംഭകർക്ക് കേന്ദ്ര-സംസ്ഥാന സർകാറുകൾ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഒരു ബിസിനസ് തുടങ്ങുവാൻ വൈദ്യുതികണക്ഷൻ എടുക്കുന്നത് പോലെ തന്നെ ചാർജിങ് സ്റ്റേഷനുകൾക്ക് കണക്ഷനെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here