തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്.
1,500 പേരിലാണ് രോഗ പരിശോധന നടത്തിയത്. ബുധനാഴ്ച കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊറോണ പരിശോധനയ്ക്ക് അവസരമുണ്ടാവും. അതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കോവിഡ് പരിശോധന നടത്തേണ്ടി വരും.
അതേസമയം സംസ്ഥാനത്ത് 29 ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂർ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.