തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്. തുറന്ന മനസ്സോടെ മാണി സി കാപ്പനെ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തന്നോടടുപ്പമുള്ളവർ മാണി സി കാപ്പനുമായി ചർച്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല. തീരുമാനമെടുക്കേണ്ടത് മാണി.സി. കാപ്പനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ജമാഅത്തെ ഇസ്ലാമി ചർച്ച ഇനിയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും പ്രതികരിച്ചു.