Home State ‘എൻ്റെ കട’ സൂപ്പർമാർക്കറ്റ് ചെയിൻ തട്ടിപ്പ് കേസ്; കോടികൾ തട്ടിയ മുഖ്യപ്രതി അറസ്റ്റിൽ

‘എൻ്റെ കട’ സൂപ്പർമാർക്കറ്റ് ചെയിൻ തട്ടിപ്പ് കേസ്; കോടികൾ തട്ടിയ മുഖ്യപ്രതി അറസ്റ്റിൽ

0

തിരുവനന്തപുരം: സൂപ്പർമാർക്കറ്റ് ചെയിനിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ‘എന്റെ കട ‘ ചെയിൻ സൂപ്പർമാർക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഉദ്യോഗസ്ഥരാണ് മനോജ് കുമാറിനെ പിടികൂടിയത്.

സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നായി 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഒരു പഞ്ചായത്തിൽ ഒരുകട എന്ന നിലയിൽ മിനി സൂപ്പർ മാർക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ദാനത്തിലാണ് 35 പേരിൽ നിന്ന് സംഘം പണം തട്ടിയത്. ഒരാളിൽ നിന്ന് 10 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

കേസിലെ മറ്റു പ്രതികളായ സാബു കുമാർ, കിഷോർ കുമാർ, സഹർഷ്, അശോക് കുമാർ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘം കൂടുതൽ പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here