സെൻ്റ് ആൽബർട്ട്സ് കോളജ് കേരളത്തിലെ ആദ്യ ഫില്മൻ്റ് രഹിത കാമ്പസ്

കൊച്ചി: കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി സെൻ്റ് ആൽബർട്ട്സ് കോളജ്. സംസ്ഥാന ഊർജ്ജ മന്ത്രി എം എം മണി ഉദ്ഘാടനം നിർവ്വഹിച്ചു. സൗരോർജത്തിലധിഷ്ഠിതമായ സമ്പ്ദഘടനയിൽ ശ്രദ്ധ ചെലത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

വരാപ്പുഴ അതിരൂപത വികാരി ജനറാൽ മോൺ. മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് ചെയർമാൻ ഫാ. ജോളി ജോൺ ഓടത്തക്കൽ, പ്രിൻസിപ്പാൾ ഡോ. നെൽസൺ റോഡ്രിഗ്രസ്, പ്രൊഫ. ഷൈൻ ആൻറണി, പ്രൊഫ. അലക്സ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

നാല് ഘട്ടങ്ങളായി നടക്കുന്ന ഫിമെൻ്റ് ഫ്രീ ക്യാമ്പസിൻ്റെ പ്രവർത്തനങ്ങളുടെ ഒന്നാ ഘട്ടം ക്യാമ്പസിലെ വിവിധ ക്ലാസ്സ് റൂമുകളും, ഡിപ്പാർട്ട്മെൻറുംകളും, ലാഭുകൾ, ഹോസ്റ്റൽ, സ്റ്റാഫ് കോർട്ടേയ്സ് എന്നിവ എനർജി ഓഡിറ്റിന് വിധേയമാക്കി ഫിലമെൻ്റ് രഹിത ക്യാമ്പസാക്കി മാറ്റി. രണ്ടാഘട്ടമായി കോളജിലെ 232 സ്റ്റാഫംഗങ്ങളുടെ ഭവനങ്ങളിൽ ഊർജ ഓഡിറ്റ് നടത്തി എലമെൻ്റ് രഹിതമാക്കി.

മൂന്നാം ഘട്ടമായി കോളജിലെ 3000 വിദ്യാർത്ഥികളുടെ വീടുകളിൽ ഊർജ ഓഡിറ്റ് നടത്തി. ഘട്ടം ഘട്ടമായി ഫിലമെൻ്റ് രഹിത ആൽബേർഷ്യൻ ഭവനങ്ങളായി പ്രഖ്യാപിക്കും. നാലാം ഘട്ടമായി ഉന്നത് ഭാരത് അഭിയാൻ (യു.ബി.എ.) ഭാഗമായി കോളജിന് അസയിൻ ചെയ്തിട്ടുള്ള നായരമ്പലം, കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, ഏഴിക്കര, കോട്ടുവള്ളി എന്നീ ഗ്രാമ പഞ്ചായത്തുകൾ
ഫിലമെൻ്റ് രഹിത പഞ്ചായത്തുകളിൽ ഊർജഓഡിറ്റും ഫിലമെൻ്റ് രഹിത കേരളത്തിൻ്റെ ബോധവൽക്കരണ യജ്ഞവും ആരംഭിക്കുമെന്ന് കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി അറിയിച്ചു.