Home State അനധികൃത പിൻവാതിൽ നിയമനം; മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ സിപിഎം സമര വേദിയിലേക്ക് ഓടിക്കയറി; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

അനധികൃത പിൻവാതിൽ നിയമനം; മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ സിപിഎം സമര വേദിയിലേക്ക് ഓടിക്കയറി; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

0

മലപ്പുറം: സർക്കാരിൻ്റെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിൻ്റെ ബാരിക്കേഡ് എം എസ് എഫുകാർ ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.

സംഭവത്തിനിടെ ചിതറി ഓടിയ എംഎസ്എഫ് പ്രവർത്തകർ തൊട്ടടുത്ത് സിപിഎമ്മിന്റെ കർഷക സമര ഐക്യദാർഢ്യ വേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം.

ഇതോടെ സിപിഎം-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമായി. പൊലീസ് വീണ്ടും ലാത്തിവീശി എംഎസ്എഫ് പ്രവർത്തകരെ ഓടിച്ചു. ഇതിനിടെ മാതൃഭൂമി പത്രത്തിൻ്റെ ചീഫ് ഫോട്ടോഗ്രാഫർ കെ ബി സതീഷ് കുമാറിന് തലക്ക് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here