Home State ഇരിങ്ങോൾ കാവിലേക്കെന്ന് തെറ്റിധരിച്ച് സംഭാവന ; പുലിവാൽ പിടിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ

ഇരിങ്ങോൾ കാവിലേക്കെന്ന് തെറ്റിധരിച്ച് സംഭാവന ; പുലിവാൽ പിടിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ

0

പെരുമ്പാവൂർ: ഇരിങ്ങോൾ കാവിലേക്കെന്ന് തെറ്റിധരിച്ച് സംഭാവന നൽകി പുലിവാൽ പിടിച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് പി കുന്നപ്പിള്ളി. ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവരാണ് എംഎൽഎ ഓഫീസിലെത്തിയത്. പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനെ കണ്ടിരുന്നെന്നും സംഭാവന നൽകിയെന്നും വന്നവർ അറിയിച്ചെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.

ഇരിങ്ങോൾ കാവിന് എംഎൽഎ ആയിരം രൂപ സംഭാവനയും നൽകി. ഫോട്ടോയും എടുത്തു. എന്നാൽ അയോദ്ധ്യ രാമക്ഷേത്ര നിധിയിലേക്ക് സംഭാവന നൽകിയെന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് വെട്ടിലായെന്ന് എൽദോസ് അറിഞ്ഞത്.

ജില്ലാ പ്രചാരക് അജേഷ് കുമാറിനാണ് എം.എൽ എ തുക കൈമാറിയത്. ഭവ്യമായ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളാവുക എന്നത് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്കു ലഭിച്ച ഭാഗ്യമാണെന്ന് തുക കൈമാറിക്കൊണ്ട് എം.എൽ എ പറഞ്ഞെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here