Home State സിനിമാ സഹസംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ

സിനിമാ സഹസംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ

0

കൊച്ചി: സിനിമാ സഹസംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ. കൊച്ചിയിലെ മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ സഹസംവിധായകനായിരുന്നു രാഹുൽ. സിനിമയുടെ ചിത്രീകരണത്തിനാണ് രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ആര്‍ രാഹുലിന് ആദരാഞ്‍ജലിയുമായി പൃഥ്വിരാജ് രംഗത്ത് എത്തി.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു.

രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here