റാഞ്ചി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും വരണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏക നേതാവ് രാഹുലാണെന്ന് ബാഗല് പറഞ്ഞു.
എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിനേ സാധിക്കൂ . കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ രാഹുലിന് മാത്രമേ സാധിക്കൂവെന്നും ബാഗല് പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഡെല്‍ഹി ഘടകം പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്.