Home Politics പാലായിൽ തന്നെ മത്സരിക്കും; യുഡിഎഫ് പ്രവേശനം തള്ളാതെ മാണി സി കാപ്പൻ; ഓന്തുപോലെ പീതാംബരനും നിലപാട് മാറ്റി

പാലായിൽ തന്നെ മത്സരിക്കും; യുഡിഎഫ് പ്രവേശനം തള്ളാതെ മാണി സി കാപ്പൻ; ഓന്തുപോലെ പീതാംബരനും നിലപാട് മാറ്റി

0

കോട്ടയം: പാലായിൽ തന്നെ മൽസരിക്കുമെന്ന് വ്യക്തമാക്കി യുഡിഎഫിലേക്കെന്ന് സൂചന നൽകി മാണിസി കാപ്പൻ . എൻസിപി ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. അതേസമയം, യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം തള്ളിയതുമില്ല.

“മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താൻ പ്രഫുൽ പട്ടേൽ സമയം തേടിയിരുന്നു. ഞായറാഴ്ച്ചക്കുള്ളിൽ സമയം അനുവദിക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇതുവരേയും അതുണ്ടായിട്ടില്ല. അതിന്റെ കാരണം അറിയില്ല. നാലു സീറ്റിൽ ഞങ്ങൾ മത്സരിക്കും എന്ന തീരുമാനം തന്നെയാണ് ഇപ്പോൾ ഉള്ളത്. പ്രഫുൽ പട്ടേൽ ഇവിടെ വന്ന് സംസാരിച്ച ശേഷം അതിന്റെ ഫലം അനുസരിച്ച്‌ ഉചിതമായ തീരുമാനം എടുക്കും,” മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞു. പ്രഫുൽ പട്ടേലുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. മാണി. സി. കാപ്പൻ പാർട്ടി വിട്ട് പോകില്ല. ഇതേ കുറിച്ച്‌ തനിക്ക് അറിയില്ലെന്നും ടി. പി പീതാംബരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here