Home National യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചു; നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിൽ

യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചു; നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിൽ

0

മുംബൈ: യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന് നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിൽ. നടിയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലും മറ്റു അശ്ലീല വെബ്സൈറ്റുകൾക്കുമായി പോൺ വിഡിയോകൾ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തതിനാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തിൽ മറ്റു മോഡലുകളുടേയും നിർമാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. മുംബൈയിലെ മാധ് പ്രദേശത്തെ ബംഗ്ലാവിൽ കഴിഞ്ഞ ആഴ്ച ആദ്യം പൊലീസ് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ ക്യാമറയിൽ അശ്ലീല വിഡിയോ ചിത്രീകരിക്കുന്നത് പിടികൂടിയിരുന്നു. ഇവിടെനിന്ന് ഒരു സ്ത്രീ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുൻപു റജിസ്റ്റർ ചെയ്ത കേസിലാണ് മുംബൈ ക്രൈംബ്രാഞ്ച് നടിയെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ഇതുവരെ ആറു പേർ പിടിയിലായി. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിൽ ജേതാവായ ഗെഹന വസിഷ്ഠിന്റെ യഥാർഥ പേര് വന്ദന തിവാരി എന്നാണ്.

സ്റ്റാർ പ്ലസിലെ ടിവി ഷോയായ ബെഹെയ്‌നിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗെഹനയാണ്. ഒടിടി പ്ലാറ്റ്ഫോമായ ആൾട്ട് ബാലാജിയിലെ ഗന്ധി ബാദ് എന്ന വെബ്സീരിസിലും സുപ്രധാന വേഷം ചെയ്തു. ലഖ്‌നോയി ഇഷ്ക്, ദാൽ മെൻ കുച്ച് കാലാ ഹയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഗെഹന, പോൺ വിഡിയോകൾ സംവിധാനം ചെയ്യുകയും ചില വിഡിയോകളിൽ അഭിനയിക്കുകയും ചെയ്തിരുന്നതായും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here