Home Local News പാലക്കാട് കുന്തിപ്പുഴയില്‍ ആറംഗ വിദ്യാര്‍ഥിസംഘം ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട് കുന്തിപ്പുഴയില്‍ ആറംഗ വിദ്യാര്‍ഥിസംഘം ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

0

പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥിസംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു.പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ റഹീം(15) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ.

പയ്യനടം എടേടം തൂക്കുപാലത്തിനു സമീപമാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. പുഴയിൽ ഒഴുക്കു കുറവായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തിൽ പലയിടത്തും കയങ്ങൾ രൂപപ്പെട്ടിരുന്നു. ഈ കയത്തിലാണ് വിദ്യാർഥികൾ പെട്ടത്.

സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല. മറ്റ് അഞ്ചുപേർക്കും സാരമായ പരിക്കുകൾ മാത്രമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here