ന്യൂഡെൽഹി: മതവികാരം വൃണപ്പെടുത്തിയെന്നും ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്നുമുള്ള പരാതിയിൽ അറസ്റ്റിലായ സ്റ്റാന്റപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നടപടിക്രമം പാലിക്കാതെയായിരുന്നു അറസ്റ്റെന്ന് നിരീക്ഷിച്ച സുപ്രീം കോടതി മധ്യപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഹിന്ദുദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും അപാനിച്ചു എന്ന പരാതിയിൽ മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്.
ബിജെപി എംഎൽഎയുടെ മകനും ഹിന്ദു രക്ഷക് സംഘട്ടൻ കൺവീനറുമായ ഏകലവ്യ സിങ് സമർപ്പിച്ച പരാതിയിന്മേലാണ് ഫാറൂഖി അറസ്റ്റിലായത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയടക്കം മൂന്ന് തവണ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മറ്റൊരു കേസിൽ ഫാറൂഖിക്കെതിരെ യുപി പൊലീസ് നൽകിയ പ്രൊഡക്‌ഷൻ വാറന്റ് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, ബി.ആർ. ഗവായ് എന്നിവരങ്ങിയ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.