Home State സുധാകരന് മറുപടി നൽകിയേക്കും;രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മലപ്പുറത്ത്

സുധാകരന് മറുപടി നൽകിയേക്കും;രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മലപ്പുറത്ത്

0

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10 മണിയോടെ വള്ളിക്കുന്ന് ചേളാരിയിലാണ് ആദ്യ പരിപാടി. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം.

ജാഥക്കിടെ മുഖ്യമന്ത്രിക്ക് എതിരെയുള്ള വിവാദ പരമാര്‍ശത്തില്‍ ഹൈക്കമാന്‍ഡിനെയും പ്രതിപക്ഷ നേതാവിനെയും തള്ളിപ്പറഞ്ഞ കെ. സുധാകരന്‍, താന്‍ കെപിസിസി അധ്യക്ഷന്‍ ആകാതിരിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആരോപിച്ചു. ഇതിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെ പങ്ക് സംശയിക്കുന്നുവെന്നായിരുന്നു സുധാകരന്റെ ആരോപണം.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം എന്താകുമെന്നത് ഒരുപക്ഷേ ചെന്നിത്തല ഇന്ന് വ്യക്തമാക്കാനിടയുണ്ട്. എന്നാൽ പ്രകോപനപരമായ മറുപടി ഉണ്ടാകില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here