Home State സെമിത്തേരി ബില്‍ റദ്ദാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

സെമിത്തേരി ബില്‍ റദ്ദാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

0

കൊച്ചി: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ സെമിത്തേരി ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ഈ മാസം 17നു പരിഗണിക്കുമ്പോള്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി.

ബില്ല് നടപ്പാക്കുന്നതിന് സ്‌റ്റേ വേണമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. സുപ്രീംകോടതി വിധിയെ മറികടന്നുള്ള നിയമ നിര്‍മാണം സാധ്യമല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. എന്നാല്‍ ബില്ല് കൊണ്ടുവന്നിട്ട് ഒരു വര്‍ഷമായെന്നും ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here