Home State ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഓ​ഹ​രി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാങ്ങി; മാ​ണി സി കാ​പ്പ​നെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഓ​ഹ​രി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാങ്ങി; മാ​ണി സി കാ​പ്പ​നെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി

0

കൊച്ചി : വഞ്ചനാക്കേസിൽ പാലാ എംഎൽഎ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുംബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്.

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരിയ്ക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് വരുന്ന കാലഘട്ടങ്ങളിൽ തനിക്കെതിരെ കേസ് കൊടുക്കുന്ന ആളാണ് ഹർജിക്കാരൻ ദിനേശ് മേനോനെന്നാണ് മാണി സി കാപ്പൻ പറയുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായിൽ സ്വകാര്യ ഹർജി നൽകിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here