Home National ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടി

ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടി

0

ന്യൂഡെല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കനേല്‍വാന്‍ സ്വദേശിയായ മുനീബ് അഹമ്മദ് സോഫിയാണ് ഡെല്‍ഹിയില്‍ പിടിയിലായത്. കുല്‍ഗാമില്‍ നടന്ന വെടിവെയ്പ്പില്‍ സുരക്ഷാ സേന വധിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ വലീദ് ഭായുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

ഖത്തറില്‍ നിന്ന് നാടുകടത്തിയതിന് പിന്നാലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വലീദ് ഭായ്ക്ക് വേണ്ടി ജമ്മു കശ്മീരിലെ വിവിധ ജില്ലകളില്‍ നിന്നും ഇയാള്‍ പണം കണ്ടെത്തി നല്‍കിയിരുന്നു. ഭീകരാക്രമണങ്ങള്‍ നടത്താനുളള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങുന്നതിനായാണ് പണം നല്‍കിയത്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ പോലീസിന്റെ പിടിയിലായ ഭീകരരാണ് ഇതു സംബന്ധിച്ച്‌ മൊഴി നല്കുകയുണ്ടി. ഇവരാണ് സംസ്ഥാനത്ത് നിന്നും പണം കണ്ടെത്തി ഖത്തറിലുള്ള സോഫിയ്ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് സോഫി ഇത് ഭീകരസംഘടനകള്‍ക്ക് കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here