Home State ഇടുക്കി വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളിലൊന്നിൻ്റെ ഐസുലേറ്റർ പൊട്ടിത്തെറിച്ചു; ആളപായമില്ല

ഇടുക്കി വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളിലൊന്നിൻ്റെ ഐസുലേറ്റർ പൊട്ടിത്തെറിച്ചു; ആളപായമില്ല

0

തൊടുപുഴ: മൂലമറ്റത്തെ ഇടുക്കി ജലവൈദ്യുതി നിലയത്തിലെ ജനറേറ്ററുകളിലൊന്നിൻ്റെ ഐസുലേറ്റർ പൊട്ടിത്തെറിച്ചു. സംഭവസമയത്ത് ആരും സമീപത്ത് ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. നാലാം നമ്പർ ജനറേറ്ററിന്റെ ഐസുലേറ്ററുകളാണ് പൊട്ടിത്തെറിച്ചത്. വൈകിട്ട് ഏഴോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

ഇതെ തുടർന്ന് നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. പൊട്ടിത്തെറി ഉണ്ടായതോടെ നിലയത്തിൽ പുക പടലം നിറഞ്ഞു. മൂലമറ്റം ഫയര്‍‌സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി നിലയത്തിലെ മറ്റു ചില ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിവച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലയത്തിൽ വൈദ്യുതി ഉൽപാദനം നിർത്തി വച്ചതിനാൽ സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here