Home State സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വീണ്ടും കൂട്ടി

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വീണ്ടും കൂട്ടി

0

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ വില 89 ലേക്ക് കുതിക്കുന്നു. ഇന്ന് 30 പൈസ കൂടിയതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 88.83 ലേക്ക് എത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഡീസലിന് 32 പൈസയും വർധിച്ചു. ഇതോടെ തിരുവനന്തപുരത്തെ ഡീസൽ വില 82. 94 ആയി.

അതിനിടയിൽ കൊച്ചിയിലെ പെട്രോൾ വില 87 കടന്നു. ഇന്നത്തെ വർധനവോടെ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയും ആയി. ചെറിയ ഇടവേളക്ക് ശേഷം ഇന്നലെയാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here