Home World ട്രംപ് മാറി ജോർജ് ബൈഡൻ വന്നിട്ടും അമേരിക്കയിൽ കൊറോണ വ്യാപനം രൂക്ഷം

ട്രംപ് മാറി ജോർജ് ബൈഡൻ വന്നിട്ടും അമേരിക്കയിൽ കൊറോണ വ്യാപനം രൂക്ഷം

0

ന്യൂയോർക്ക്: ലോകത്ത് കൊറോണ വ്യാപനത്തിൽ അമേരിക്ക മുന്നിൽ തുടരുന്നു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരേ മുഖ്യ ആയുധവും കൊറോണ വ്യാപനം തന്നെയായിരുന്നു. എന്നാൽ ട്രംപ് മാറി ജോർജ് ബൈഡൻ വന്നിട്ട് കൊറോണ കുറഞ്ഞില്ലെന്ന് മാത്രമല്ല രൂക്ഷമായി തുടരുകയും ചെയ്യുന്നു. എന്നാൽ ഏക ആശ്വാസം വാക്സിനേഷൻ തുടങ്ങിയെന്നതു മാത്രമാണ്.

രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. യു എസിൽ രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.66 ലക്ഷം പേർ മരിച്ചു. 1.70 കോടി പേർ രോഗമുക്തി നേടി.

അതേസമയം ലോകത്ത് രോഗബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വൈറസ് ബാധമൂലം മരണമടഞ്ഞത് 22.92 ലക്ഷം പേർ
4.75 ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകമെങ്ങും റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. 22.92 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഏഴ് കോടി എഴുപത് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 1,08,03,533 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളത്. 1,04,95,401 പേർ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയർന്നു.

ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ബ്രസീലിൽ തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇതുവരെ 2.28 ലക്ഷം പേർ മരിച്ചു. റഷ്യയിൽ മുപ്പത്തിയൊമ്പത് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയെട്ട് ലക്ഷം പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 1,09,335 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here