Home Politics പണം കിട്ടിയിൽ പരസ്യം പുളിക്കുമോ; അദാനിയെ പുകഴ്‌ത്തി സി പി എമ്മിൻ്റെ ‘ചിന്ത’ ; അദാനിയുടെ പരസ്യം ചിന്തയുടെ ഊർജ്ജം

പണം കിട്ടിയിൽ പരസ്യം പുളിക്കുമോ; അദാനിയെ പുകഴ്‌ത്തി സി പി എമ്മിൻ്റെ ‘ചിന്ത’ ; അദാനിയുടെ പരസ്യം ചിന്തയുടെ ഊർജ്ജം

0

തിരുവനന്തപുരം: അദാനിയുടെ പരസ്യം ചിന്തയുടെ ഊർജ്ജം. പണം കിട്ടിയിൽ അദാനിയുടെ പരസ്യമായാലും പുളിക്കില്ലെന്ന് സി പിഎമ്മിൻ്റെ ദാർശനിക വാരിക ചിന്ത തെളിയിച്ചു. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം. രാജ്യത്തെ കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ ഉത്പാദനം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനക്കാരൻ എന്ന് അവകാശപ്പെടുന്നതാണ് ചിന്തയിലെ പരസ്യം.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് സി പി എം പ്രത്യക്ഷ സമരത്തിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിടയക്കം നിരവധി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സർക്കാരിന്റെ കേസ് ഇപ്പോഴും തുടരുകയാണ്.

ഒരു വശത്ത് അദാനിക്കെതിരേ കേസും വാതോരാതെ പ്രസംഗ നാടകങ്ങളും അരങ്ങേറുമ്പോഴാണ് പാർട്ടി വാരികയിൽ തന്നെ അദാനിയെ പുകഴ്‌ത്തിയുളള പരസ്യം വന്നിരിക്കുന്നത്.
രാഷ്ട്രീയ നയത്തിൽ എതിർ ചേരിയിൽ നിർത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സി പി എം വാരിക തന്നെ പ്രസിദ്ധീകരിച്ചത് ഇടത് ക്യാമ്പിനെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരും അദാനി ഗ്രൂപ്പുമായുളള ബന്ധം ഉന്നയിച്ച് നിരവധി ലേഖനങ്ങളാണ് ചിന്തയിൽ അച്ചടിച്ച് വന്നിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here