Home National രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി നാലാം തവണയും വിരാട് കോലി

രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി നാലാം തവണയും വിരാട് കോലി

0

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി നാലാം തവണയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. 237.7 ദശലക്ഷം ഡോളറാണ് കോലിയുടെ മൂല്യം. പട്ടികയിൽ ആദ്യ 20 സ്ഥാനത്തുള്ളവരുടെയും സംയോജിത ബ്രാന്റ് മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞ് ഒരു ബില്യൺ യുഎസ് ഡോളറിലെത്തി. എന്നാൽ കോലിയുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രൺവീർ സിങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യ പത്ത് സ്ഥാനങ്ങളിൽ സിനിമാ രംഗത്തിന് പുറത്ത് നിന്ന് എത്തിയ ഏകതാരം വിരാട് കോലിയാണ്. അവശേഷിക്കുന്ന ഒൻപത് പേരിൽ രണ്ട് പേർ മാത്രമാണ് സ്ത്രീകൾ.അക്ഷയ് കുമാറിന് 118.9 ദശലക്ഷം ഡോളറാണ് ബ്രാന്റ് മൂല്യം. 13.8 ശതമാനമാണ് വർധന.

102.9 ദശലക്ഷം ഡോളറുമായി രൺവീർ സിങ് തുടർച്ചയായ രണ്ടാം വർഷവും മൂന്നാം സ്ഥാനം നിലനിർത്തി. ബോളിവുഡ് നടി ദീപിക പദുകോണാണ് അഞ്ചാമത്. 50.4 ദശലക്ഷം ഡോളറാണ് ദീപികയുടെ മൂല്യം. 2019 ൽ മൂന്നാം സ്ഥാനത്തായിരുന്നു ദീപിക.

51.1 ദശലക്ഷം ഡോളറുമായി ഷാരൂഖ് കാൻ തന്റെ നില മെച്ചപ്പെടുത്തി. നാലാം സ്ഥാനത്താണ് ഇദ്ദേഹമിപ്പോൾ. 2019 ൽ ഏഴാമതായിരുന്ന ആലിയ ഭട്ട് 48 ദശലക്ഷം ഡോളർ മൂല്യത്തോടെ ആറാമതെത്തി. ആയുഷ്മാൻ ഖുറാനയും 48 ദശലക്ഷം ഡോളർ മൂല്യത്തോടെ ആറാമതാണ്.

സൽമാൻ ഖാൻ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമിതാഭ് ബച്ചർ 44.2 ദശലക്ഷം ഡോളർ മൂല്യത്തോടെ ഒൻപതാമതും ഹൃതിക് റോഷൻ 39.4 ദശലക്ഷം ഡോളർ മൂല്യത്തോടെ പത്താം സ്ഥാനത്തുമാണ്.

ബ്രാന്റ് മൂല്യം വിലയിരുത്തുന്ന ഡഫ് ആന്റ് ഫെൽപ്‌സിന്റേതാണ് റിപ്പോർട്ട്. താരങ്ങൾ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടിന്റെ പോർട്‌ഫോളിയോ, സോഷ്യൽ മീഡിയയിലെ സ്വീകാര്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here