Home State അന്തിചർച്ചയിൽ ആദർശത്തിൻ്റെ ആൾരൂപം; ‘വർഗീയത വേണ്ട തൊഴിൽ മതി’ പക്ഷെ ആർക്ക്? എൻ്റെ ഭാര്യക്ക്; എംബി രാജേഷിനെ ​ട്രോളി ട്രോളന്മാർ

അന്തിചർച്ചയിൽ ആദർശത്തിൻ്റെ ആൾരൂപം; ‘വർഗീയത വേണ്ട തൊഴിൽ മതി’ പക്ഷെ ആർക്ക്? എൻ്റെ ഭാര്യക്ക്; എംബി രാജേഷിനെ ​ട്രോളി ട്രോളന്മാർ

0

മലപ്പുറം: അന്തിചർച്ചയിൽ ആദർശത്തിൻ്റെ ആൾരൂപമായി സ്വയം മാറുന്ന സിപിഎം മു​ൻ എംപി എംബി രാജേഷിനെ ​ട്രോളി ട്രോളന്മാർ. ജാതിയും മതവുമില്ലാത്ത രാജേഷിന് എന്നാൽ ഭാര്യക്ക് ജോലി വാങ്ങികൊടുക്കാൻ മുസ്​ലിം സമുദായ സംവരണം വേണ്ടി വന്നതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാല​യിലാണ് അനധികൃതമായി നിയമനം നേടിയത്.

കുട്ടിയെ സ്‌കൂളിൽ ചേർത്തുമ്പോൾ ജാതി കോളത്തിൽ ‘ജാതിയില്ല’ എന്ന് എഴുതി വിപ്ലവം സൃഷ്‌ടിച്ച സഖാവിനു ഭാര്യക്ക് ജോലി നേടാൻ മുസ്ലിം സംവരണം വേണം. അധികാരം ഉപയോഗിച്ചും, രാഷ്ട്രീയ പ്രചരണം നടത്തിയും സാമുദായിക സംവരണമെന്ന പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശം ഇല്ലാതാക്കുക മാത്രമല്ല അതെ അവകാശത്തിൻ്റെ ആനുകൂല്യം പറ്റി അർഹരായവരുടെ അവകാശം അധികാര സ്വാധീനം ഉപയോഗിച്ച് കൊണ്ട് അപഹരിക്കുക കൂടി ചെയ്യുന്നു.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നില്ല. കാരണം നിങ്ങൾക്ക് അതിനു കഴിയും’ എന്നാണ്​ വാർത്തയുടെ അടിയിൽ വന്ന കമൻറുകളിലൊന്ന്​.ജാതിയില്ല എന്ന്​ മകളുടെ സ്​കൂൾ പ്രവേശന സമയത്ത്​ രാജേഷ്​ എഴുതിയെന്ന വാർത്തയും ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്​.

‘വർഗീയത വേണ്ട തൊഴിൽ മതി, പക്ഷെ ആർക്ക്? എൻ്റെ ഭാര്യക്ക് എം ബി രാജേഷ്’ എന്നാണ്​ ഒരാൾ ട്രോളുകൾക്കടിയിൽ കുറിച്ചിരിക്കുന്നത്​. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 55 ല​ധി​കം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യും കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ചും നിയമനം നടത്തിയെന്നാണ്​ ആക്ഷേപം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മാ​ണ് റാ​ങ്ക് ലി​സ്​​റ്റ് അം​ഗീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൊറോണ ബാ​ധി​ച്ച് നി​യ​മ​ന​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​മ​ട​ക്കം സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ​മാ​യും അ​ട​ച്ച​പ്പോ​ഴും ക​ഴി​ഞ്ഞ മാ​സം 22ന്​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ഭി​മു​ഖ​വും സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി യോ​ഗ​വും ന​ട​ന്നി​രു​ന്നു. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ന​ട​ന്ന ദി​വ​സം രാ​ത്രി വൈ​കി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണി​ലൂ​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്.

ഏ​റെ​നാ​ള​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും മ​റ്റ്​ യോ​ഗ്യ​ത​ക​ളു​മു​ള്ള​തെ​ന്ന്​ അ​ഭി​മു​ഖ സ​മി​തി​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി റാ​ങ്ക്​​ലി​സ്​​റ്റി​ൽ വ​ള​രെ പി​റ​കി​ലു​ള്ള സിപിഎം മു​ൻ എം പി എം.ബി രാജേഷിൻ്റെ ഭാ​ര്യ നിനിത​ക്ക്​ നി​യ​മ​നം ന​ൽ​കി​യെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here