ന്യൂഡെൽഹി: കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ എല്ലാവരും ഐക്യത്തോടെ തുടരണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ്
കോഹ്ലിയുടെ ട്വീറ്റ്.
സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികളും ചേർന്ന് സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുണ്ടെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.
കര്‍ഷക സമരത്തില്‍ ആദ്യമായാണ് വിരാട് കോഹ്ലി അഭിപ്രായം പറയുന്നത്. പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.