ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണയുമായി ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പോലീസ് തടഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരീഫ് എന്നിവർ ഉൾപ്പെടെയുള്ള സംഘത്തെയാണ് തടഞ്ഞത്.
അതേസമയം, എംപിമാരെ തടഞ്ഞതിന്റെ കാരണം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. 10 പാര്‍ട്ടികളില്‍ നിന്നുള്ള 15 എംപിമാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസ് എംപിമാരെ ഇതിലേക്ക് ക്ഷണിച്ചിരുന്നില്ല.