വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ പിടിയിൽ

ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 8 പേരെ ഹൈദരാബാദ് പോലീസ് പിടികൂടി. പേടിഎം സ്പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. നാല് വ്യത്യസ്ഥ കേസുകളിലായാണ് എട്ടുപേരെ പിടികൂടിയത്.

“കടയിൽ കയറി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവർ പറയും. പേടിഎം സ്പൂഫ് ആപ്പിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പിന്നീട് പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളയും. പിന്നീടാണ് അവർ പണം നൽകിയിട്ടില്ലെന്നും താൻ പറ്റിക്കപ്പെട്ടു എന്നും കടക്കാർക്കു മനസ്സിലായത്.

ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് അവർ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. ചില ആപ്പുകൾ ഡിലീറ്റ് ചെയ്തു. പൊതുജനങ്ങൾ ഈ ആപ്പുകളെപ്പറ്റി ബോധവാന്മാരാവണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനെ അറിയിക്കണം.”- ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.