ന്യൂഡെൽഹി: ഡെല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെ താന്‍ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് അറിയിച്ച് ഗ്രെറ്റ് തുന്‍ബെര്‍ഗ്. എത്ര വലിയ ഭീഷണികള്‍ വന്നാലും കര്‍ഷകര്‍ നടത്തുന്ന സമരത്തിന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു.സമരത്തെ കുറിച്ചുള്ള ഗ്രെറ്റയുടെ ട്വീറ്റ് സമരത്തിന് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.
പോപ് സ്റ്റാര്‍ റിഹാനയുടെ കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റിന് പിന്നാലെയാണ് ഗ്രെറ്റ ആദ്യ ട്വീറ്റ് ചെയ്യുന്നത്. ഗൂഢാലോചന, മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമം തുടങ്ങിയവയുടെ പേരിലാണ് ഡെല്‍ഹി പൊലീസ് ഗ്രെറ്റക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.
കര്‍ഷക സമരത്തിലുണ്ടായ പ്രതിക്ഷേധങ്ങളെ തുടര്‍ന്ന് സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗ്രെറ്റ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം’ എന്നെഴുതി ‘ഫാര്‍മേര്‍ഴ്സ് പ്രൊട്ടെസ്റ്റ്’ ‘എന്ന ഹാഷ്ടാഗോടെയായിരുന്നു ഗ്രറ്റയുടെ ട്വീറ്റ്.
ഒപ്പം അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും പങ്കുവെച്ചിരുന്നു. ഇന്ന് ഗ്രെറ്റ സമരം ചെയ്യുന്നവരെ എങ്ങിനെ പിന്തുണയ്ക്കാം എന്ന ആളുകളെ ഉപദേശിക്കുന്ന ഒരു ടൂള്‍ കിറ്റ് ട്വറ്ററില്‍ പങ്കുവെച്ചിരുന്നു. പിന്നീട് ആദ്യം പങ്കുവെച്ച ടൂള്‍ക്കിറ്റ് നീക്കം ചെയ്യുകയും പുതുക്കിയ ടൂള്‍കിറ്റ് പങ്കുവെക്കുകയും ചെയ്തു. ഫെബ്രുവരി 13, 14 തീയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ഗ്രെറ്റ പറഞ്ഞിരുന്നു.