ആലപ്പുഴ: ജില്ലയിൽ ഇന്ന് 559 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 547പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4 പേർ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്
312 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 65434 പേർ രോഗ മുക്തരായി. 4718 പേർ ചികിത്സയിൽ ഉണ്ട്.