Home State അരൂരിൽ പെയിൻ്റ് നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; കോടികളുടെ നാശനഷ്ടം

അരൂരിൽ പെയിൻ്റ് നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; കോടികളുടെ നാശനഷ്ടം

0

ആലപ്പുഴ: അരൂർ പുത്തനങ്ങാടിയിലെ പെയിൻ്റ് നിർമാണ കമ്പനിയിൽ വൻ തീപിടുത്തം. ഹൈടെക് എന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. അതിനാൽ ആളപായം ഒഴിവായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

കമ്പനി പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അരൂർ , മട്ടാഞ്ചേരി യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്സെത്തിയാണ് തീ അണച്ചത്. സമീപത്തെ ചില സ്ഥാപനങ്ങളിലേക്കും തീ പടർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here