Home National കർഷകരെ പിന്തുണച്ച പോപ്പ് ഗായികയെ വിഡ്ഢിയെന്ന് വിളിച്ച് കങ്കണ

കർഷകരെ പിന്തുണച്ച പോപ്പ് ഗായികയെ വിഡ്ഢിയെന്ന് വിളിച്ച് കങ്കണ

0

ന്യുഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച പ്രശസ്ത പോപ് ഗായിക റിഹാനയെ ട്വീറ്റിൽ ‘വിഡ്ഢി’ എന്ന് വിളിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട് രംഗത്ത്. ”ആരും പ്രതികരിക്കുന്നില്ല, കാരണം അവർ കര്‍ഷകരല്ല. ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരവാദികളാണവർ. അങ്ങനെ സംഭവിച്ചാൽ ചൈന ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ഇതൊരു ചൈനീസ് കോളനി ആവുകയും ചെയ്യും.

നിങ്ങളെപ്പോലെ ഞങ്ങളുടെ രാജ്യം വിൽപനയ്ക്കു വെയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”, കങ്കണ ട്വീറ്റ് ചെയ്തു. അതേസമയം സമരം ചെയ്യുന്ന കർഷകര്‍ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. കര്‍ഷകര്‍ ഡെൽഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

അതിനിടെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ശനിയാഴ്ച ദേശവ്യാപകമായി റോഡുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here