Home State സംസ്ഥാന ബിജെപിയിൽ വിഭാഗീയതയില്ലെന്ന് ജെ പി നദ്ദ; നടൻ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു

സംസ്ഥാന ബിജെപിയിൽ വിഭാഗീയതയില്ലെന്ന് ജെ പി നദ്ദ; നടൻ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു

0

തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ‌ നിന്നാണ് കൃഷ്ണകുമാർ അം​ഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു. അംഗത്വം നദ്ദയിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നിൽക്കില്ല. ജന സേവനത്തിന് പദവികൾ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും നേരത്തെ ജെ പി നദ്ദ പറഞ്ഞു. ശോഭാ സുരേന്ദ്രന് പാർട്ടി സംസ്ഥാനനേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ ജെ പി നദ്ദ നിഷേധിച്ചില്ല. ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാമെന്നും, ബിജെപിയിൽ പക്ഷേ എല്ലാവർക്കും അവസരങ്ങളുണ്ടെന്നും പാർട്ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here