Home Politics പിണറായി വിജയൻ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ജെപിനഡ്ഡ

പിണറായി വിജയൻ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ജെപിനഡ്ഡ

0

തിരുവനന്തപുരം∙ പിണറായി വിജയൻ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തില്‍ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ അവകാശപ്പെട്ടു.

എൽഡിഎഫിനും യുഡിഎഫിനും ആകെയുള്ളത് അധികാരക്കൊതി മാത്രമാണ്. കൊറോണ തടയുന്നതിൽ സർക്കാരിന് നയമില്ല. ആശയപരമായി പാപ്പരായി. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് പുറത്തായെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തില്‍ ഇതുവരെ രാഹുല്‍ ഗാന്ധി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഇപ്പോള്‍ ആ വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് കാപട്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്നുണ്ടെങ്കില്‍ ബംഗാളില്‍ ഇരുവരും സഖ്യകക്ഷികളാണ്. പ്രത്യയശാസ്ത്ര പാപ്പരത്തമല്ലാതെ ഇതിനെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here