പാലാ സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുനൽകാൻ ധാരണ; നിലപാടറിയിക്കാതെ മാണി സി കാപ്പൻ

ന്യൂ​ഡെൽ​ഹി: പാലാ സീറ്റ് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുനൽകാൻ എൻസിപി സംസ്ഥാന നേതൃത്വം സമ്മതിച്ചതായി സൂചന. എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വ​വും സി​പി​എം ദേശീയ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​നു​ന​യ​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. ഇക്കാര്യം മാണി സി കാപ്പനെ സമ്മതിപ്പിക്കാനാകുമെന്ന്
നേതാക്കൾ പറയുന്നു.

പാ​ലാ സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന് നേരത്തേ പറഞ്ഞിരു​ന്ന സം​സ്ഥാ​നഅ​ധ്യ​ക്ഷ​ൻ ടിപി പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ ച​ർ​ച്ച​യ്ക്ക് ശേ​ഷം ഇ​ട​തു​മു​ന്ന​ണി വി​ടി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ എ​ന്ത് ഫോ​ർ​മു​ല​യാ​ണ് മാ​ണി സി ​കാ​പ്പ​ന് മു​ന്നി​ൽ നേ​തൃ​ത്വം വ​ച്ച​തെ​ന്ന വ്യക്തമായ വി​വ​രം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

പാ​ലാ​യ്ക്ക് പ​ക​രം കാ​പ്പ​ന് കുട്ടനാട് സീറ്റോ രാ​ജ്യ​സ​ഭാ സീ​റ്റോ ന​ൽ​കു​മെ​ന്നാണ് ധാരണയെന്നറിയുന്നു. എന്നാൽ സ​മ​വാ​യ​ത്തെ​ക്കു​റി​ച്ച് കാ​പ്പ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പാ​ലാ വി​ട്ടു​ന​ൽ​കി​ല്ലെ​ന്നാ​യി​രു​ന്നു കാ​പ്പ​ന്‍റെ മു​ൻ നി​ല​പാ​ട്.

കാ​പ്പ​ൻ തൻ്റെ നിലപാട് ശ​ര​ത് പ​വാ​റി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ലാ സീ​റ്റി​ന്‍റെ പേ​രി​ൽ മു​ന്ന​ണി വി​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്ന എകെശ​ശീ​ന്ദ്ര​ൻ പ​ക്ഷം പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പാ​ലാ​യ്ക്ക് പ​ക​രം കാ​പ്പ​ന് കു​ട്ട​നാ​ട് ന​ൽ​കാ​മെ​ന്ന ഫോ​ർ​മു​ല​ സം​സ്ഥാ​ന എ​ൻ​സി​പി നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല.