ന്യുഡെൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത്. പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്ന ഒമ്പത് പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ നിരോധനം ഏര്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറങ്ങി.
പാറ ഖനനം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, തടിമില്ലുകൾ, ജലം, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.