ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾ

ബംഗളൂരു: ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടു. 48,00,0 കോടി രൂപയുടെ കരാറാണ് ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി ഒപ്പിട്ടിരിക്കുന്നത്.

രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ പ്രതിരോധ വകുപ്പ് ഡിജി വി എൽ കാന്ത റാവുവും ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആർ മാധവനുമാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഏയ്റോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് കരാർ ഒപ്പു വെച്ചത്.

അത്യന്തം ദുഷ്കരമായ വ്യോമ മേഖലകളിലും പോരാടാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ ലഘു യുദ്ധവിമാനമാണ് തേജസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന സുരക്ഷാ കാബിനറ്റ് സമിതിയാണ് കരാറിന് അംഗീകാരം നൽകിയത്.