Home National കാബിനിൽ പുക കണ്ടെത്തി: കൊൽക്കത്തയിൽ സ്പൈസ്ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി

കാബിനിൽ പുക കണ്ടെത്തി: കൊൽക്കത്തയിൽ സ്പൈസ്ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി

0

കൊൽക്കത്ത: കാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്തയിൽ സ്പൈസ്ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി. കൊൽക്കത്തയിൽ നിന്ന് പശ്ചിമ ബംഗാളിലെ തന്നെ ബാഗ്ദോഗ്രയിലേക്ക് പറക്കാൻ തുടങ്ങിയ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

പുകയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം പറന്നുയർന്നുടനെ കാബിൻ ക്രൂവാണ്‌ കാബിനിൽ തീയുണ്ടെന്ന സംശയമുയർത്തിയത്. അതിനു ശേഷമാണ് കാബിനിൽ പുക കാരണം വിമാനം അടിയന്തിരമായി ഇറക്കുകയാണെന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്.

ക്രൂ ഉൾപ്പെടെ മൊത്തം 69 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. പശ്ചിമ ബംഗാൾ ഡിജിപി വിരേന്ദ്രയും സുരക്ഷാ ഉപദേഷ്ടാവ് സുരാജിത് കർ പുർകായസ്ഥയും വിമാനത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here