Home National കേന്ദ്രസർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷകർ; ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം; സംസ്ഥാന-ദേശീയ പാതകൾ തടയും

കേന്ദ്രസർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷകർ; ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം; സംസ്ഥാന-ദേശീയ പാതകൾ തടയും

0

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാർ അറിയിച്ചു.

ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂറായിരിക്കും പ്രതിഷേധം. ഈ സമയം സംസ്ഥാന-ദേശീയ പാതകൾ തടയും. തിങ്കളാഴ്ച വൈകുന്നേരം വാർത്താ സമ്മേളനത്തിലാണ് കർഷക സംഘടനകൾ നിലപാട് വ്യക്തമാക്കിയത്.

വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴിൽ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമർശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.

അതേസമയം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് അ​റ​സ്റ്റ് ചെ​യ്ത 120 പേ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.20നും 19​നും വ​യ​സി​ന് ഇ​ട​യി​ലു​ള്ള 15 പേ​രെ​യും 19നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​റ് പേ​രെ​യും 18 വ​യ​സി​ൽ താ​ഴെ​യു​ള്ള ര​ണ്ടു പേ​രും അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ 70 വ​യ​സു​കാ​ര​നാ​യ ജീ​ത് സിം​ഗ്, 80കാ​ര​നാ​യ ഗു​ർ​മു​ഖ് സിം​ഗ് എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൻറെ അ​ന്നു​മു​ത​ൽ ഡെൽ​ഹി​യി​ൽ നി​ന്നും കാ​ണാ​താ​യ പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here