ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 250 ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഇത്രയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. കാരവൻ മാഗസിൻ, കിസാൻ ഏകതാ മോർച്ച, സി.പി.എം നേതാവ് എം.ഡി സലീം, എന്നീ അക്കൗണ്ടുകളും മരവിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഉള്‍പ്പെടും.
പ്രസാര്‍ ഭാരതി സിഇഒ ശശി ഡിജിറ്റലിന്റെ അക്കൌണ്ട് മരവിപ്പിച്ച ട്വിറ്റര്‍ പിന്നീട് അബദ്ധവശാല്‍ സംഭവിച്ചതാണെന്ന് വിശദീകരണം നല്കി. ഈ അക്കൗണ്ടിന് മേല്‍ പതിച്ച ബ്ലോക്ക് മാറ്റിനല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് മാധ്യമപ്രവര്‍ത്തക ദീക്ഷ ഭരദ്വാജ് ട്വീറ്റ് ചെയ്തു.
കര്‍ഷകരെ വംശഹത്യ ചെയ്യാന്‍ മോഡി ആലോചിക്കുന്നു എന്നര്‍ത്ഥം വരുന്ന #ModiPlanningFarmerGenocide എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് വ്യാജവും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.